ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ താൻ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.
ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിക്കുമെന്ന് വിജയ് പുറത്തു വിട്ട കത്തിൽ പറയുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയുന്നു .എന്നാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും 2026 നിയമസഭാ തെ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങുമെന്നും വിജയ് വ്യക്തമാക്കുന്നു.
ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്നും വിജയ് പറയുന്നു.അതേ സമയം തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയര്‍ എന്താകും എന്നത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വിജയ് പറയുന്നു. തന്‍റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു.