തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എയർപിസ്റ്റളുമായി എത്തി ക്രിമിനൽ കേസ് പ്രതി. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്.
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ എത്തിയത്. അത്യാഹിത വിഭാഗത്തിൽ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിട്ടു.
രണ്ടാമത്തെ വാതിലിൽ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാൾ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കണ്ടെത്തിയത്. ഇയാളെ പിടിച്ചുവെക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. സതീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു.ഓടിരക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.