തിരുവന്തപുരം: വെഞ്ഞാറമൂട് ശശി(73) അന്തരിച്ചു.സി പി ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു.ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പ്രമേഹ രോഗബാധിതനായിരുന്നു.രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പേയ്‌മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്.
തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായതിന് ശേഷം ആർ എസ്സ് പി യിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.