വ്യാജ മരുന്ന് വില്പന നടത്തി നിരവധി പേരേ രോഗികളാക്കി എന്നാരോപിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.കായകുളത്താണ് സംഭവം.
വീടുകൾ കയറി ഇറങ്ങി കച്ചവടം നടത്തുന്ന കായകുളം ഗോവിന്ദമുട്ടം കൊച്ചു കടവിൽ പടീറ്റതിൽ വീട്ടിൽ ഓട്ടോ ഡ്രൈവർ ആയ റജി രവീന്ദ്രൻ , ജയലക്ഷ്മി റജി , സുധ രവീന്ദ്രൻ എന്നിവർക്കു എതിരെ ആണ് പരാതി നൽകിയത്.
എം.ഐ ലൈഫിൽ സൺ ഇന്റർനാഷണൽ ടീമിൽ ജോലി ആണെന്ന് പറഞ്ഞു കൊണ്ട് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുവാൻ വേണ്ടി പലതരം വാഗ്ദാനങ്ങൾ പറഞ്ഞ ഇവരുടെ വാക്കിൽ വിശ്വസിച്ചു കബളിപ്പിക്കപ്പെട്ടു എന്ന് പരാതിയിൽ പറയുന്നു.
ശ്വാസംമുട്ടൽ മാറാനുള്ള മരുന്നാണെന്നു പറഞ്ഞു ഇവർ കൊടുത്തത് കഴിച്ച സ്ത്രീയുടെ ആരോഗ്യ നില അപകടത്തിൽ ആവുകയുണ്ടായി. തുടർന്ന് വൻ തുക ചിലവാക്കി ആശുപത്രിയിൽ ചികിൽസ നേടിയാണ് ഇവർ ജീവിതത്തിലേക്ക് തിരികെ വന്നത്.
കാലു വേദനക്കുള്ള മരുന്നാണെന്നു പറഞ്ഞു വാങ്ങി കഴിച്ച രോഗിക്ക് മരുന്ന് കഴിച്ചത് ശേഷം വേദനകൂടി നടക്കാൻ പ്രയാസം ആവുകയും ഉണ്ടായി. പല ആളുകൾക്കും ഇവർ മൂലം വളരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി.
പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് ഗുരുതര രോഗങ്ങൾക്ക് മരുന്നുകൾ എന്ന് പറഞ്ഞ് വീടുകളിൽ കയറി വില്പന ചെയ്യുന്നത്.പെട്ടെന്ന് പണം നേടാം എന്നുള്ള വാഗ്ദാനത്തിൽ മയങ്ങി ഇതിന്റെ ഏജന്റുമാർ ആളുകളുടെ രോഗങ്ങൾ ചോദിച്ചറിഞ്ഞു പെട്ടെന്ന് അസുഖം മാറുമെന്ന് ഉറപ്പു നൽകികൊണ്ട് വൻ തുക വാങ്ങിയാണ് മരുന്ന് വില്ക്കുന്നത്. മരുന്ന് വില്ക്കുന്നവർക്ക് കമ്മീഷനാണ് കിട്ടുക.
ഉറപ്പു നൽകികൊണ്ട് തങ്ങളെ തന്നെ പരസ്യം ഏജന്റ് പോലെ പ്രവർത്തിച്ചു എന്തും പറഞ്ഞു ആളുകളെ ഇതിലേക്കു ഏജൻസി എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മരുന്ന് കഴിച്ച ശേഷം അലർജിയും ശ്വാസം മുട്ടലും ഉണ്ടായവരെ ഏജന്റുമാരായ റെജിയും ജയലക്ഷ്മിയും ഭീഷണിപ്പെടുത്തുകയുണ്ടായി എന്നും പരാതിയിൽ ഉണ്ട്.ആളുകളുടെ ജീവൻ വെച്ച് ഉള്ള പരീക്ഷണം ആണ് ഈ കൂട്ടർ ചെയുന്നത് എന്നും പറയുന്നു.
രജി രവീന്ദ്രനും സുധക്കും എതിരേ വേറെയും പരാതികൾ ഉണ്ട്.മൾട്ടിലെവെൽ മാർക്കറ്റിംഗ് പേരിൽ ഉത്പന്നങ്ങൾ ദുർവിനിയോഗം ചെയ്തു ആളുകളെ കബളിപ്പിച്ചു ജീവന് പോലും ഭീഷണി ഉണ്ടാക്കിയ ഇവരുടെ വ്യജ കച്ചവട രീതിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.