കൊല്ലം : പരവൂരിന്റെ പുണ്യ സ്ഥലം പുറ്റിങ്ങൽ ക്ഷേത്ര നടയിൽ ഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എം ജി മ്യൂസിക് അക്കാഡമിയിൽ ക്ലാസ്സിക്കൽ ഡാൻസ് ക്‌ളാസ്സുകൾക്ക് തുടക്കമിടുന്നതായി പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു.
ഭരതനാട്യം,മോഹിനിയാട്ടം,കുച്ചുപ്പൊടി ,കേരളനടനം ,സെമി ക്‌ളാസിക്കൽ സിനിമാറ്റിക് ഡാൻസ് ,നാടോടി നടനം എന്നിവയിൽ പ്രൊഫഷണൽ രീതിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളാണ് എം ജി മ്യൂസിക് അക്കാഡമി പുറ്റിങ്ങലിൽ അവതരിപ്പിക്കുന്നത്.എം ജി മ്യൂസിക് അക്കാഡമി ആൻഡ് ഡാൻസിലെ പാനൽ ഓഫ് ടീച്ചേഴ്‌സുകളിൽ ഈ രംഗത്ത് പ്രാവിണ്യമുള്ളവരായിരിക്കും ഡാൻസ് ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുകയെന്ന് ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനം ലഭ്യമാണ്.
സംഗീത ചക്രവർത്തി ജി ദേവരാജൻ മാസ്റ്ററുടെ നാട്ടിൽ മഹാക്ഷേത്രമായ പരവൂർ പുറ്റിങ്ങൽ നടയിലാണ് ക്ലാസുകൾ നടക്കുക.ഇക്കഴിഞ്ഞ 27 ന് എം ജി മ്യൂസിക് അക്കാഡമിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും പിന്നണിഗായകനുമായ എം ജി ശ്രീകുമാർ അക്കാഡമിയുടെ പരവൂർ ബ്രാഞ്ച് ക്ഷേത്രനടയിൽ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആദ്യ കർണാടക സംഗീത ക്ലാസ്സിന് നിരവധി കുരുന്നുകളാണ് അഡ്മിഷൻ നേടി പങ്കെടുത്തിരുന്നത്.
നിലവിൽ കർണാടക സംഗീത ക്‌ളാസ്സുകൾക്ക് പുറമെ മുതിർന്നവർക്കായി 30 പ്ലസ് എന്നൊരു കോഴ്സ് കൂടി ആരംഭിച്ചതായി ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു.മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ കോഴ്സിൽ പങ്കെ ചേരാം.ലളിതഗാനം,സിനിമാ ഗാനത്തിൽ പരിശീലനം ,കരോക്കെ ഗാനാലാപനം ഒപ്പം അവയുടെ പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ്,കൂടാതെ ലൈവ് സ്റ്റേജ് പരിപാടികളും ലഭ്യമാക്കും.
ഡാൻസ് ക്‌ളാസ്സുകൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9072588860 , 9037588860 എന്നീ ഫോൺ നമ്പറുകളിൽ ലഭ്യമാണ്.