തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരൻ നിഖിൽ ആൻ്റണി എന്ന 30കാരനെ ആണ് കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖിൽ. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വിസ്റ്റ് നടപടികൾ തുടങ്ങും. മൃതദേഹത്തിന് സമീപത്തായി പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.