ഫോട്ടോ വൈറലായതോടെ ചിത്രം കണ്ട് കണ്ണ് നിറയുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ.

ഈ വാർത്ത ഷെയർ ചെയ്യാം

വാനമ്പാടി കെഎസ് ചിത്രയുടെ മനസിലെ അടങ്ങാത്ത വേദനയാണ് മകളുടെ മരണം. നന്ദനയുടെ ഓർമകൾ എപ്പോളും കൂടെ സൂക്ഷിക്കുന്ന ചിത്ര മകളെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്.

ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നന്ദനയ്ക്ക് ഇപ്പോൾ ഇരുപത്തിയൊന്ന് വയസുണ്ടാകുമായിരുന്നു. സാങ്കേതിക വിദ്യ വളർന്നശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ പ്രിയപ്പെട്ടവരുടെ രൂപം ഡിജിറ്റല്‍ ആർട്ട് വഴി ചെയ്ത് പ്രിയപ്പെട്ടവർക്ക് കാണാൻ സാധിക്കാറുണ്ട്.

ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ചുള്ള രൂപമാണ് പഴയ ഫോട്ടോയുടെ സഹായത്തോടെ ചെയ്ത് എടുക്കുക. അത്തരത്തിൽ ചെയ്ത് എടുത്ത ചിത്രയുടെ മകൾ നന്ദനയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആര്‍ട്ടോമാനിക് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഡിജിറ്റൽ ആർട്ടിലൂടെ ചെയ്തെടുത്ത നന്ദനയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.

സ്വർണ്ണ നിറത്തിലുള്ള സാരി ചുറ്റി ചുവന്ന പൊട്ടും കുറിയും തൊട്ട് അമ്മ ചിത്രയോട് ചേർന്ന് നിൽക്കുന്ന നന്ദനയാണ് വൈറൽ ഫോട്ടോയിലുള്ളത്. ഫോട്ടോ വൈറലായതോടെ ചിത്രം കണ്ട് കണ്ണ് നിറയുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടിയായിരുന്നു നന്ദന. പ്രിയ ​ഗായികയുടെ ശ്രദ്ധയിൽ മകളുടെ ഡിജിറ്റൽ എത്താനായി നിരവധി പേർ കമന്റ് സെക്ഷനിൽ ചിത്രയെ മെൻഷൻ ചെയ്തിട്ടുമുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!