ബുധനാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി

ഈ വാർത്ത ഷെയർ ചെയ്യാം

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ജുലൈ 24ന് ബുധനാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

1600 രൂപ വീതമാണ് പെന്‍ഷനായി വിതരണം ചെയ്യുക. ഇതിനായി 900 കോടി അനുവദിച്ചു. ബേങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പതിവ് പോലെ അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതാത് മാസം പെന്‍ഷന്‍ നല്‍കി വരുന്നുവെന്നും മന്ത്രി അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!