ഭക്ത ജനങ്ങൾക്ക് ഉത്സവാശംസകൾ നേർന്ന് ജേർണൽ ന്യൂസ്.

ഈ വാർത്ത ഷെയർ ചെയ്യാം

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഭദ്രകാളി ക്ഷേത്രമായ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മീന ഭരണി മഹോത്സവത്തിന് ഏപ്രിൽ നാലാം തീയതി തൃക്കൊടിയേറി പത്തിന് സമാപിക്കും.ഭരണി ദിനത്തിന് ജനപ്രിയ ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേളയും,അദ്ദേഹത്തിന്റെ സംഗീത വിദ്യാലയമായ എം ജി മ്യൂസിക് അക്കാഡമിയുടെ ഉൽഘാടനവും പുറ്റിങ്ങലമ്മയുടെ തിരു:നടയിൽ നടക്കും.

ഏപ്രിൽ 4, രാവിലെ 07:30-നാണ് പ്രസിദ്ധമായ പുറ്റിങ്ങൽ പൊങ്കാല മഹോത്സവം.ശേഷം രാത്രി 07:30ന് തൃക്കൊടിയേറും.രാത്രി 09:30ന് നാഗർ കോവിൽ നൈറ്റ് ബേർഡ്‌സ് അവതരിപ്പിക്കുന്ന ഗാനമേള.

രണ്ടാം ദിവസം ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ രാവിലെ 07:30 മുതൽ ഓട്ടൻ തുള്ളൽ,വൈകിട്ട് 05:30ന് ചാക്യാർകൂത്ത് ,07:30 ന് സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രൻ അവതരിപ്പിക്കുന്ന സംഗീത സദസ്സ് തുടർന്ന് നിത്യനി നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.

മൂന്നാം ദിനം പുലർച്ചെ 04:30 ന് പള്ളിയുണർത്തൽ,05:45 ന് ദേവിക്ക് ഭസ്മാഭിഷേകം,രാവിലെ 07:30 മുതൽ 12 വരേയും,വൈകിട്ട് 04:30 മുതൽ 06:30 വരേയും ക്ഷേത്രത്തിൽ നെൽപ്പറ സമർപ്പണം എന്നിവയും ഉണ്ടാകും.
കൂടാതെ അന്നേ ദിവസം രാവിലെ പത്തുമുതൽ കമ്പപ്പുയരായിൽ അഥീന ഫ്രണ്ട്‌സ് വാട്സാപ്പ് കൂട്ടായ്മയുടെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടക്കും.

രാത്രി 07:30 വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയ ജപലഹരി,തുടർന്ന് തിരുവനന്തപുരം ഉജ്ജയിനി അവതരിപ്പിക്കുന്ന നാടകം ചിദംബര നാഥൻ.

നാലാം ദിനം ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ വൈകിട്ട് 05:45ന് തിരുവാതിരക്കളി,രാത്രി 07:30 ന് കഥകളി

അഞ്ചാം ദിവസം ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ രാത്രി 08ന് ആലപ്പുഴ ക്ലാപ്പ്സ് അവതരിപ്പിക്കുന്ന ഗാനമേള,ഒൻപതിന് മരം വരവ് ,തുടർന്ന് മീരാ മാധവം നാടകം ,രാത്രി 12 മുതൽ കഥകളി

ആറാം ദിവസം അശ്വതി വിളക്കെന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ വൈകിട്ട് ആറുമണി മുതൽ പുറ്റിങ്ങൽ പൂരം.രാത്രി 08 :30 മുതൽ അശ്വതി വിളക്ക്.ഇത്തവണ ഗുരുവായൂർ ഗോകുൽ പുറ്റിങ്ങൽ അമ്മയുടെ തിടമ്പേറ്റും.തുടർന്ന് ജാസി ഗിഫ്റ് നേതൃത്വം നൽകുന്ന പുറ്റിങ്ങൽ മേളപ്പെരുമ 2024 എന്നിവയും രാത്രി 11 :30 മുതൽ കഥകളി.

എഴാം ദിനം മീനഭരണി ദിനത്തിൽ രാവിലെ 05 ന് കോഴി പറത്തൽ വൈകിട്ട് 04 മണിമുതൽ പുറ്റിങ്ങൽ ഭരണിമേള.പ്രശസ്ത മേള പ്രമാണി പദ്മശ്രീ പെരുവനം കുട്ടിമാരാർ നേതൃത്വം നൽകും.വൈകിട്ട് 05 :30ന് ഊരു ചുറ്റ് ഘോഷയാത്ര.തുടർന്ന് നേടും കുതിരയെടുപ്പ്.തുടർന്ന് വൈകിട്ട് ഏഴര മുതൽ മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം എം ജി മ്യൂസിക് അക്കാഡമി പുറ്റിങ്ങൽ നടയിൽ പ്രവർത്തനം ആരംഭിക്കുന്നതിനിന്റെ ഉൽഘാടനം എം.ജി ശ്രീകുമാർ നിർവഹിക്കും.ആദ്യം അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് കർണാടകം സംഗീതത്തിൽ അദ്ദേഹം തുടക്കം കുറിക്കും.എം.ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ ഐശ്വര്യാ എസ് കുറുപ്പ്,ഉമേഷ് കുമാർ,ഫ്‌ളവേഴ്‌സ് ചാനൽ ടോപ് സിങ്ങർ സീസൺ മൂന്നിലെ ഗോൾഡൻ സിങ്ങർ ദേവനാരായണൻ എന്നിവർ സന്നിഹിതരായിരിക്കും.

തുടർന്ന് എം ജി നൈറ്റ് 2024 – എം ജി ശ്രീകുമാർ നയിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള.ഇക്കഴിഞ്ഞ വർഷത്തെ കേരളത്തിലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ മൃദുലവാര്യർ,ഐഡിയ സ്റ്റാർ സിങ്ങർ ഫൈയിം അഞ്ചു ജോസഫ്, റഹ്‌മാൻ എന്നിവർ പങ്കെടുക്കും.

രാത്രി 11 മണിക്ക് പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗാനമേള ഭരണി രാവ് 2024 .രാത്രി 02 മണിമുതൽ മേജർസെറ്റ് കഥകളി. കഥ പൂതന മോക്ഷം,കിരാതം.അവതരണം ശ്രീഭൂതനാഥക്ഷേത്രം,കഥകളിയോഗം ചാത്തന്നൂർ.

പുറ്റിങ്ങൽ നടയിലെ മഹോത്സവത്തിന് എല്ലാവിധ മീഡിയ സപ്പോർട്ടും ജേർണൽ ന്യൂസ് നൽകുമെന്നും ഭക്ത ജനങ്ങൾക്ക് എല്ലാവിധ ഉത്സവാശംസകൾ നേരുന്നതായി ജേർണൽ ന്യൂസ് സി എം ഡി ഉമേഷ് കുമാർ അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!