ഭാ​ഗ്യക്കുറി മേഖലയിലെ അരലക്ഷത്തിലധികം പേരാണ് ക്ഷേമനിധി ബോർഡിൽ അം​ഗങ്ങളായി ഉള്ളത്.

ഈ വാർത്ത ഷെയർ ചെയ്യാം

ഭാ​ഗ്യക്കുറി ക്ഷേമനിധി ബോർഡിലെ അം​ഗങ്ങൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡിലെ തിരുവനന്തപുരം ജില്ലാ അംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.എസ് അംബിക എംഎല്‍എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഭാ​ഗ്യക്കുറി മേഖലയിൽ ജോലി ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ഒരു ഉപാധിയാണ് യൂണിഫോം എന്നും ക്ഷേമനിധി ബോർഡിലെ അം​ഗങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകാൻ സാധിച്ചുവെന്നും എംഎഎൽഎ പറഞ്ഞു.

ആറ്റിങ്ങൽ ന​ഗരസഭ ചെയർപേഴ്സൺ എസ് കുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാ​ഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാ​ഗ്യക്കുറി ഓഫീസർ രാജേഷ് കുമാർ എസ്, ജില്ലാ ഭാ​ഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഷെറിൻ.കെ.ശശി, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. ഭാ​ഗ്യക്കുറി മേഖലയിലെ അരലക്ഷത്തിലധികം പേരാണ് ക്ഷേമനിധി ബോർഡിൽ അം​ഗങ്ങളായി ഉള്ളത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!