കേരള കോൺഗ്രസ് എം കളംമാറ്റിയിട്ടും കോട്ടയം യുഡിഎഫിനൊപ്പമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. വോട്ട് വിഹിതത്തിൽ നേരിയ കുറവുണ്ടായാലും ഫ്രാൻസിസ് ജോർജ് യുഡിഎഫിനുവേണ്ടി മണ്ഡലം പിടിക്കുമെന്നാണ് പ്രവചനം.
മുന്നണിമാറ്റം കേരള കോൺഗ്രസ് എമ്മിന് നഷ്ടമായെന്ന് ഒരു തിരഞ്ഞെടുപ്പുകൂടി തെളിയിക്കുകയാണ്. സിറ്റിങ് എംപി തോമസ് ചാഴികാടനേക്കാൾ ഫ്രാൻസിസ് ജോർജിന് 7.9 ശതമാനം വോട്ട് അധികം ലഭിക്കും.
എക്സിറ്റ് പോളിൽ 41.33 ശതമാനം പേരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോർജിന് വോട്ട് ചെയ്തത്. തോമസ് ചാഴിക്കാടന് ലഭിച്ചത് 33.43 ശതമാനവും. എന്‍.ഡി.എയ്ക്കായി രംഗത്തിറങ്ങിയ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 20.2 ശതമാനം വോട്ട് നേടി.