തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്.
വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് മൂന്ന് മണിയോടെയാണ് സംഭവം. നാലുപേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്.ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.