ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പുരിൽ തുടക്കം.
തൗബാൽ ജില്ലയിലെ സ്വകാര്യമൈതാനത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാക്കളും ചേർന്ന് യാത്ര ഫ്ളാഗ്ഓഫ് ചെയ്യും.
ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയർത്തി ആരംഭിക്കുന്ന യാത്ര മണിപ്പുരിലെ നാല് ജില്ലകളിലൂടെ 107 കിലോമീറ്റർ പിന്നിട്ട് നാഗാലാൻഡിലേക്ക് കടക്കും.
കൂടുതൽ ദിവസം പര്യടനംനടക്കുക യു.പി.യിലാണ്. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റർ പിന്നിട്ട് മാർച്ച് 20-നോ 21-നോ മുംബൈയിൽ സമാപിക്കും