രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയവുമായി ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ.
ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഒൻപതു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയ റണ്‍സ് കുറിച്ചത്. സ്കോർ ശ്രീലങ്ക– 20 ഓവറിൽ ഒൻപതിന് 161, ഇന്ത്യ– 6.3 ഓവറിൽ മൂന്നിന് 81.
26 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ രവി ബിഷ്ണോയിയാണ് കളിയിലെ താരം.റുപടി ബാറ്റിങ്ങിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ (15 പന്തിൽ 30), സൂര്യകുമാർ യാദവ് (12 പന്തിൽ 26), ഹാർദിക് പാണ്ഡ്യ (ഒൻപതു പന്തിൽ 22) എന്നിവർ തിളങ്ങി. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ നേരിട്ട ആദ്യ പന്തിൽ പുറത്തായി. മഹീഷ് തീക്ഷണയുടെ പന്തിൽ താരം ബോൾഡാകുകയായിരുന്നു