സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 53,000 രൂപയായി ഉയര്‍ന്നു.
240 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മെയ് രണ്ടിന് സ്വര്‍ണവില 53,000ലേക്ക് എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു