ഇന്‍ഫോ പാര്‍ക്ക് ഉദ്യോഗസ്ഥ വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ വാഹനാപകടത്തില്‍ മരിച്ചു. കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാര്‍വതി ജഗദീഷ് (27) ആണ് മരിച്ചത്. കൊച്ചിയില്‍നിന്ന് വീട്ടിലേക്ക് വരും വഴി ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ വെച്ച് സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്.
ഉടനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി .തുടര്‍ന്ന് അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മെയ് 20 നായിരുന്നു പാര്‍വതിയുടെ വിവാഹനിശ്ചയം നടത്താനിരുന്നത്.
വെളിയനാട് സര്‍വീസ് സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാമോളുടെയും മകളാണ് പാര്‍വതി.