ചെന്നൈ : തമിഴക വെട്രി കഴകം പാര്‍ട്ടിയിൽ കൂടുതല്‍ പരിഗണന സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായിരിക്കും. പാർട്ടിയുടെ വിപൂലീകരണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി നടന്‍ വിജയ്. രണ്ട് കോടി ജനങ്ങളെ പാര്‍ട്ടിയില്‍ അംഗങ്ങള്‍ ആക്കാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വിജയ്യുടെ നിര്‍ദേശം.ഒരു മൊബൈല്‍ ആപ്പ് അംഗത്വ വിതരണത്തിനായി തയ്യാറാക്കുമെന്നും ജില്ലകള്‍, അസംബ്ലി മണ്ഡലം എന്നിവ കേന്ദ്രീകരിച്ച് മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുമെന്നും വിജയ് ജില്ലാ ഭാരവാഹികളെ അറിയിച്ചു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വിജയ് പറഞ്ഞു.