വയനാട്ടിൽ നാളെ(17/02/2024) യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു.
ജില്ലയിൽ 17 ദിവസത്തിനിടെ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. വയനാട് കുറുവയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാളും മരിച്ചു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. ആക്രമണത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.
രാവിലെ കാട്ടാനയെ കണ്ട് ഭയന്നോടിയ പോൾ വീഴുകയും ആന ചവിട്ടുകയുമായിരുന്നു. പോളിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായി. പോളിന്റെ ചികിത്സയ്ക്കായി എയർ ലിഫ്റ്റ്ങ്ങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി വനം മന്ത്രി നേരത്തെ പറഞ്ഞിരുന്നു.