ഏഷ്യാനെറ്റ് ചാനലിലെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ആരംഭിച്ചു. മോഹന്‍ലാല്‍ അവതാരകനാകുന്ന ഷോയുടെ ഗ്രാന്‍ഡ് ലോഞ്ച് ഇന്നലെ നടന്നു.യൂട്യൂബർസ് ഉൾപ്പെടെ മലയാളത്തിൽ നിന്നും 19 മത്സരാർത്ഥികളാണ് പരിപാടിയുടെ ഭാഗമാകുന്നത്.ഇവരെ ഇന്നലെ മോഹൻലാൽ അവതരിപ്പിച്ചു.ദൃശ്യം സിനിമയിലെ അൻസിബ മുതൽ മുടിയാണ് വരെ ഇതിൽ അണിനിരക്കുന്നു.
എൻട്രി ലഭിച്ച താരങ്ങൾ ഇവരാണ്;
നിഷാന, രസ്മിന്‍
നേരത്തേ പ്രഖ്യാപിച്ചതു പോലെ കോമണേഴ്സ് ആയി പങ്കെടുക്കുന്നത് നിഷാനയും രസ്മിനും തന്നെയാണ്. മറ്റു മത്സരാർത്ഥികള്‍ വീടിനകത്തേക്ക് പ്രവേശിക്കും മുമ്പുതന്നെ ഇരുവര്‍ക്കും കണ്‍ഫെഷന്‍ റൂമിലേക്ക് എന്‍ട്രി ലഭിച്ചിരുന്നു.
അന്‍സിബ
ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ അന്‍സിബ ഹസന്‍ എന്ന കോഴിക്കോട്ട് സ്വദേശിയാണ് ബിഗ് ബോസിലെ ആദ്യ മത്സരാർത്ഥി.
ജിന്റോ
നേരത്തേ പ്രവചിച്ചതു പോലെ തന്നെ സെലിബ്രിറ്റി ഫിറ്റ്‌നെസ്സ് പരിശീലകനും കാലടി സ്വദേശിയുമായ ജിന്റോയാണ് ആറാം സീസണിലെ മറ്റൊരു മത്സരാർത്ഥി. ഗോദ, ജാക്ക് ഡാനിയേല്‍, പഞ്ചവര്‍ണതത്ത എന്നീ സിനിമകളില്‍ ജിന്റോ അഭിനയിച്ചിട്ടുണ്ട്.
യമുന റാണി
സിനിമ-സീരിയല്‍ താരം യമുന റാണിയായിരിക്കും മറ്റൊരു മത്സരാർത്ഥി എന്ന് വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. 150ഓളം സീരിയലുകളില്‍ അഭിനയിച്ച യമുന റാണിയെയും മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് സ്വാഗതം ചെയ്തു.
ഋഷി എസ് കുമാര്‍
മുടിയന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ ഋഷി എസ് കുമാറും ഈ സീസണില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ ഋഷി, ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് പ്രശസ്തനായത്.
ജാസ്മിന്‍ ജാഫര്‍
ബ്യൂട്ടി ബ്ലോഗറായ ജാസ്മിന്‍ ജാഫറാണ് മറ്റൊരു മത്സരാർത്ഥി. കൊല്ലം സ്വദേശിയായ ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.
സിജോ ടോക്‌സ്
ആലപ്പുഴ സ്വദേശിയാണ് സിജോ. സിജോ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രശസ്തനായത്.
ശ്രീതു കൃഷ്ണ
ഏഷ്യാനെറ്റിലെ തന്നെ അമ്മ അറിയാന്‍ എന്ന സീരിയലിലൂടെ പ്രശസ്തയായ ചെന്നൈ മലയാളി ശ്രീതു കൃഷ്ണയാണ് മറ്റൊരു മത്സരാർത്ഥി.
ജാന്‍മോണി ദാസ്
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മോണി ദാസിന്റെ പേരും നേരത്തേ മുതല്‍ ഉയര്‍ന്നു കേട്ടിരുന്നു. പ്രവചനങ്ങള്‍ തെറ്റിക്കാതെ ജാന്‍മോണിയും ബിഗ് ബോസ് വീട്ടിലേക്ക് എത്തി. പ്രശസ്ത ഗായകന്‍ ഭൂപേന്ദ്ര ഹസാരികയുടെ ബന്ധുവാണ് ജാന്‍മോണി ദാസ്.
രതീഷ് കുമാര്‍
പാട്ടിലും ഡാന്‍സിലും തത്പരനായ തൃശൂര്‍ സ്വദേശി രതീഷ് കുമാറാണ് ബിഗ് ബോസ് വീട്ടിലെ പതിനൊന്നാമത്തെ മത്സരാർത്ഥിയായി പ്രവേശിച്ചത്.
ശ്രീരേഖ
സിനിമ-സീരിയല്‍ താരം, മനശാസ്ത്രജ്ഞ എന്നീ നിലകളില്‍ പ്രശസ്തയായ ശ്രീരേഖ ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം സ്വദേശിനിയാണ്. വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരം ശ്രീരേഖ നേടിയിട്ടുണ്ട്.
അസി റോക്കി
നല്ലവന്ക്ക് നല്ലവന്‍ കെട്ടവന്ക്ക് കെട്ടവന്‍ എന്നു പറഞ്ഞുകൊണ്ടാണ് ടാറ്റൂ ആര്‍ട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ അസി റോക്കി ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കിക്‌ബോക്‌സിങ് ചാമ്പ്യന്‍, ബിസിനസുകാരന്‍, റൈഡര്‍ എന്നീ നിലകളിലും അസി റോക്കി ശ്രദ്ധേയനാണ്.
നോറ മുസ്‌കന്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നോറ മുസ്‌കന്‍ കോഴിക്കോട് സ്വദേശിയാണ്. വ്‌ളോഗര്‍, റൈഡര്‍ എന്നീ നിലകളിലും നോറ സുപരിചിതയാണ്.
ഗബ്രി ജോസ്
കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഗബ്രി ജോസ് ആണ് ബിഗ് ബോസ് വീട്ടിലെ മറ്റൊരു അംഗം. അങ്കമാലി സ്വദേശിയായ ഗബ്രി സിവില്‍ എന്‍ജിനിയറും റേഡിയോ ജോക്കിയുമാണ്.
അര്‍ജുന്‍ ശ്യാം ഗോപന്‍
2020ലെ മിസ്റ്റര്‍ കേരളയായ അര്‍ജുന്‍ ശ്യാം ഗോപന്‍ കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയാണ്. മോഡലും കായികതാരവുമാണ്.
സുരേഷ് മേനോന്‍
ഭ്രമരം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹതാരമായി അഭിനയിച്ച ബോംബെ മലയാളി സുരേഷ് മേനോനാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി. രാവണ്‍, ദില്‍ ദോ പാഗല്‍ ഹെ, കഭീ ന കഭി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ശരണ്യ ആനന്ദ്
കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരം ശരണ്യ ആനന്ദ് ആണ് മറ്റൊരു മത്സരാർത്ഥി. മാമാങ്കം, ആകാശഗംഗ 2 എന്നീ സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.
അപ്സര രത്നാകരൻ
സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ അപ്സര രത്നാകരനാണ് മറ്റൊരു മത്സരാർത്ഥി. തിരുവനന്തപുരം സ്വദേശിയാണ് അപ്സര