ദുബായ് : ഷാർജയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു.
തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരൻതോട് സനോജ് മൻസിലിൽ എസ്.എൻ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്ന മൻസിലിൽ ജസീം സുലൈമാൻ (31) എന്നിവരാണ് മരിച്ചത്.
മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജസീമിന്റെ ഭാര്യ ഷിഫ്ന ഷീന അബ്ദുൽ നസീർ, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഷാർജയിലെ അൽ ദൈത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.