രമേശ് ചെന്നിത്തല, വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ.

ഈ വാർത്ത ഷെയർ ചെയ്യാം

പൗരത്വ നിയമ ഭേ​ദ​ഗതി (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തതു സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരി​ഗണിക്കുന്നത്.

ആകെ 236 ഹർജികളാണ് പരമോന്നത കോടതി പരി​ഗണിക്കുന്നത്. മുസ്ലിം ലീ​ഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ.നിയമം നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചട്ടം വിജ്ഞാപനം ചെയ്തു എന്നാണ് ​ഹർജിക്കാർ വാദിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!