തിരുവനന്തപുരം : പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളതും കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയവുമായ എം.ജി മ്യൂസിക് അക്കാദമിയുടെ തിരുവനന്തപുരം കഴക്കൂട്ടം,ജഗതി,പേയാട് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര നട എന്നീ ബ്രാഞ്ചുകളിൽ വിദ്യാരംഭം നടക്കും.
പ്രതിഭാധനയായ സംഗീതജ്ഞയും എം ജി മ്യൂസിക് അക്കാഡമിയുടെ കർണ്ണാടക സംഗീത വിഭാഗം അധ്യാപികയും ഗായികയുമായ ഗാനപ്രവീണ ശ്രീധന്യ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും കഴക്കൂട്ടത്ത് സംഗീതത്തിൽ വിദ്യാരംഭം നടക്കുക.രാവിലെ എട്ടുമണിമുതൽ വിദ്യാരംഭം ആരംഭിക്കും.
കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര നടയിൽ കർണാടകം സംഗീത വിദ്വാൻ ഗാനഭൂഷൺ ജി എസ് കുറുപ്പ്,ഗാനഭൂഷൺ ശ്രുതി സുന്ദരേശൻ , തിരുവനന്തപുരത്ത് പേയാട് സംഗീത സംവിധായകൻ സിജോ സ്റ്റീഫൻ എന്നിവർ ഗുരുസ്ഥാനത്ത് ഉണ്ടാകും.
പ്രായഭേദമന്യേ ഏവർക്കും പഠിക്കുവാൻ അവസരം ലഭ്യമാണെന്ന് ഗായകൻ എം ജി ശ്രീകുമാർ അറിയിച്ചു.
കർണ്ണാടക സംഗീതത്തിലും,ക്ലാസ്സിക്കൽ ഡാൻസിലും,വിവിധ വാദ്യോപകരണങ്ങളിലും,ഫിലിം സോങ്സിലും ഇത്തവണ വിദ്യാരംഭം നടക്കുമെന്ന് ഐശ്വര്യ എസ്സ് കുറുപ്പ് അറിയിച്ചു.
ഓഫ്ലൈനിൽ കൂടാതെ ഓൺലൈൻ ക്ളാസ്സുകളും,വിദ്യാരംഭവും ലഭ്യമാണ്.ഓൺലൈനിൽ രാവിലെ പതിനൊന്ന് മണിമുതൽ വിദ്യാരംഭം ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9072588860, 9037588860, 9567588860