രാവിലെ എട്ട് മണി മുതല്‍ വൈീട്ട് അഞ്ച് വരെ നല്‍കുന്നതായിരിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

കഴക്കൂട്ടം : ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് പോളിയോ വാക്‌സിന്‍ വിതരണം നടക്കും. പോളിയോ രോഗത്തിനെതിരെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത ബൂത്തുകളിലും രണ്ട് തുള്ളി പോളിയോ വാക്‌സിന്‍ ഈ പരിപാടിയുടെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ വൈീട്ട് അഞ്ച് വരെ നല്‍കുന്നതായിരിക്കും.

കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ പോളിയോ വാക്സിൻ വിതരണം കസ്തൂർബ അംഗൻവാടിയിൽ വെച്ച് മാർച്ച്‌ 3 ന് നടക്കുന്നതാണെന്ന് വാർഡ് മെംബർ ഡോ.ലെനിൻ ലാൽ ജേർണൽ ന്യൂസിനെ അറിയിച്ചു.അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് ലഭ്യമായിട്ടുണ്ടെന്ന് എല്ലാ മാതാപിതാക്കളും ഉറപ്പുവരുത്തണമെന്ന് ഡോ.ലെനിൻ അഭ്യർത്ഥിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!