ചാലക്കുടി : വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മഞ്ജുവാര്യർ.അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം ലേഡി സൂപ്പർസ്റ്റാർ പങ്കുവച്ചതായി ഒരു ഓൺലൈൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സിപിഎം സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്നും ഇതിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നുമുള്ള പ്രചാരണം സോഷ്യൽ മീഡിയയില്‍ സജീവമായിരിക്കെയാണ് ഈ തുറന്നുപറച്ചിൽ.ഇതെല്ലാം അസംബന്ധമാണെന്നും ഒരു പാര്‍ട്ടിക്ക് വേണ്ടിയും ഒരിടത്തും മത്സരിക്കില്ല എന്നുമാണ് മഞ്ജു വാര്യര്‍ അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്.
രാഷ്ട്രീയപ്രവേശം തല്‍ക്കാലം അജണ്ടയില്‍ ഇല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ നന്നായിതന്നെ ചെയ്യണം. എന്നാല്‍ അതിനുള്ള കഴിവ് തനിക്കുണ്ടെന്ന് തോന്നുന്നില്ല എന്നാണ് മഞ്ജുവിന്റെ നിലപാട്.
സിനിമയും നൃത്തവും മാത്രമാകും തന്റെ ഇഷ്ട വിഷയങ്ങള്‍. നിലപാട് സിപിഎം നേതൃത്വത്തെയും അറിയിച്ചു.
ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി.തോമസ്, മുന്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, സിഐടിയു നേതാവ് യു.പി.ജോസഫ് എന്നിവരുടെ പേരുകളും ചാലക്കുടിയിലേക്ക് പരിഗണിക്കുന്നതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.