വിജയകരമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ഡോ.ലെനിൻ ലാൽ.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : കണിയാപുരം ബി.ആർ.സി യുടെ നേതൃത്വത്തിൽ കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ അനുവദിച്ച പ്രാദേശിക പ്രതിഭാ കേന്ദ്രം കല്പന പത്താം വാർഡിലാൽ ആരംഭിച്ചു. വാർഡിൽ സ്ഥിതി ചെയ്യുന്ന ഡോ. ബി ആർ അംബേദ്‌കർ സ്മാരക സാംസ്കാരിക നിലയത്തിലാണ് പഠന കേന്ദ്രം പ്രവർത്തിക്കുകയെന്ന് വാർഡ് മെമ്പർ ഡി ലെനിൻ ലാൽ അറിയിച്ചു.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹരിപ്രസാദ് നിർവഹിച്ചു. കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്താം വാർഡ് മെമ്പർ ഡോ. ലെനിൻ ലാൽ സ്വഗതം പറഞ്ഞു.

ബി.ആര്‍.സിയിലെ കലാ-കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെ സേവനം കേന്ദ്രത്തില്‍ ലഭ്യമാകും.

സമൂഹത്തിൽ പാർശ്വവൽകൃതരായ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുക,പൊതു വിദ്യാലയങ്ങളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക,ഓരോ കുട്ടിയുടെയും അക്കാദമികവും സാമൂഹികവും വൈകാരിക പരവും ആയിട്ടുള്ള കഴിവുകൾ വികസിപ്പിക്കുക,കുട്ടികളുടെ സർഗാത്മക ആയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി അതിനാവശ്യമായ പിന്തുണ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രതിഭ കേന്ദ്രത്തിൽ മുൻ്ഗണന നൽകും.

ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന എല്ലാവിധ പഠന പിന്തുണകൾക്കും അധികമായി കുട്ടികൾക്ക് പഠന,പഠന ഇതര കാര്യങ്ങളിൽ അധിക പിന്തുണ നൽകുന്നതാണ് പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ. വിദ്യാഭ്യാസ സന്നദ്ധപ്രവർത്തകരാണ് ഈ കേന്ദ്രങ്ങളുടെ ചുമതലക്കാർ.

സ്കൂൾ സമയശേഷം കുട്ടികൾ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ എത്തിച്ചേരുകയും പഠനപ്രവർത്തനങ്ങളും അതോടൊപ്പം കലാ സാഹിത്യ പ്രവർത്തനങ്ങളിൽ പിന്തുണയും ഈ കേന്ദ്രങ്ങൾ നൽകുന്നു.

പ്രാദേശിക കലാകാരന്മാരും എഴുത്തുകാരരും ഉൾപ്പെടെയുള്ള ബഹുമുഖ പ്രതിഭകളെ ഈ സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന് കുട്ടികൾക്ക് അവരുടെ സഹായവും ശിക്ഷണവും ഉറപ്പുവരുത്തുന്നു.

ഗ്രാമപഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പൊതുജനങ്ങളുടെയും സംയുക്ത പിന്തുണയോടെ, ഇടപെടലോടെ ഈ സ്ഥാപനം വിജയകരമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ലെനിൻ ലാൽ പ്രത്യാശിച്ചു.

നമ്മുടെ സമൂഹത്തിലെ എല്ലാ കുട്ടികളേയും ഒരുമിച്ച് ഒരേ തലത്തിലേക്ക് എത്തിക്കുന്നതിനും ഉല്ലാസഭരിതമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!