വിമർശനങ്ങൾക്കെതിരെ ദിവ്യ എസ്.അയ്യർ.

ഈ വാർത്ത ഷെയർ ചെയ്യാം

വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിനു നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനങ്ങൾക്കെതിരെ ദിവ്യ എസ്.അയ്യർ.

‘വെറുതേ ഒരു ഭാര്യ അല്ല’ എന്ന വാചകത്തോടെ ഭര്‍ത്താവും കോൺഗ്രസ് നേതാവുമായ ശബരീനാഥനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദിവ്യ പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ നടത്തിയ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതാണ് കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്.

സിപിഎം പ്രവര്‍ത്തകര്‍ ദിവ്യയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞുവെന്നായിരുന്നു ഉദ്ഘാടന വേദിയിൽ ദിവ്യയുടെ പരാമർശം. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.സരിൻ, ബിആർഎം ഷഫീർ അടക്കമുള്ള നേതാക്കളും ദിവ്യയ്ക്കെതിരെ ഫെയ്സ്ബുക്കിൽ രംഗത്തെത്തിയിരുന്നു. ദിവ്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ധാരാളം കമന്റുകളാണ് വരുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!