ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. എം സി റോഡിൽ പന്തളം കുരമ്പാലക്കും പറന്തലിനും ഇടയിലാണ് സംഭവം. ഓല കമ്പനിയുടെ സ്കൂട്ടറാണ് ഓടിക്കൊണ്ടിരിക്കെ നിന്ന് കത്തിയത്.
അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്. ഓടികൊണ്ടിരിക്കെ പുക ഉയർന്നതോടെ യാത്രക്കാരായ രാഹുൽ, അതുൽ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വാഹനം നിർത്തി ഓടി രക്ഷപെടുകയായിരുന്നു.
പിന്നാലെ സ്കൂട്ടറിന് തീ പർടന്ന് പിടിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അടൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.