കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ എ.സിയിലെ വാതകം ശ്വസിച്ച് മരിച്ചു യുഎസിലെ കാലിഫോർണിയയിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കൊല്ലം സ്വദേശി ആനന്ദ്, ഭാര്യ ആലീസ് മക്കളായ നോഹ, നെയ്തൻ എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചായിരുന്നു മരണം എന്നായിരുന്നു ആദ്യ നിഗമനം.
മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം.
ഇവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് സമീപവാസികൾ പറയുന്നതെങ്കിലും 2016 ല്‍ ഇരുവരും വിവാഹ മോചനത്തിന് നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.