ആലുവയിൽ നിന്നും പെൺ കുട്ടിയെ കാണാതായി. എടയപ്പുറത്ത് നിന്നും 12 വയസുകാരിയെയാണ് കാണാതായത്.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്. വൈകിട്ട് നാലര മുതലാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂപ്പർ മാർക്കറ്റിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെയാണ് കാണാതായത്.