തിരുവനന്തപുരം : വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി.വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാംവിള സ്വദേശി നവാസ് (45) നെയാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെമ്പായം വെഞ്ഞാറമൂട് റോഡിൽ ജംഗ്ഷന് സമീപമാണ് മൃതദേഹം കണ്ടത്. ശരീരമാസകലം മുറിവേറ്റ പാടുകൾ ഉള്ളതായി അറിയുന്നു.
വെഞ്ഞാറമൂട് പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി