തൊടുപുഴ: അയൽ വീട്ടിലെ വളര്‍ത്തു നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനമായത്.
സംഭവത്തിൽ സന്യാസിയോട സ്വദേശി കളപുരമറ്റത്തിൽ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കമ്പമെട്ട് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.