ആലപ്പുഴ മാന്നാറിൽ ഒന്നര വയസുകാരനെ അമ്മ മര്‍ദ്ദിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുജീബ് വിവാഹ തട്ടിപ്പുകാരാണെന്ന് പൊലീസ് അറിയിച്ചു.
ഇയാള്‍ നാല് വിവാഹങ്ങള്‍ കഴിച്ചു. കുഞ്ഞിനെ മര്‍ദ്ദിച്ച അമ്മ അനീഷയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നു. നാലാമത്തെ വിവാഹത്തിനുശേഷം മുജീബ് കഴിഞ്ഞ മാസം ദുബായിലേക്ക് കടന്നതായും പൊലീസ് പറയുന്നു.
വിവാഹ വാഗ്ദാനം നല്‍കിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും യുവതി പൊലീസിന് മൊഴി നൽകി.മാന്നാര്‍ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ചത്.
അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിന് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.