സെല്ലു ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: പാറശാലയിലെ വ്ലോ​ഗർ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെൽവരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രിയയെ കഴു‍ത്തുഞെരിക്കാൻ സെൽവരാജ് ഉപയോഗിച്ച കയർ വീട്ടിൽനിന്നു കണ്ടെത്തി.

ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. സെല്ലു ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!