സാന്ദ്രാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഷെയ്ന് നിഗവും മഹിമ നമ്പ്യാരും ജോഡികളായെത്തിയ ലിറ്റില്‍ ഹാര്‍ട്ടസ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ലഭ്യമാകുന്നത് . ജൂണ്‍ 7ന് തീയേറ്ററില്‍ റിലീസിനെത്തിയ ചിത്രം ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് സംവിധാനം ചെയ്തത്ബാബുരാജ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി, രമ്യ സുവി, പൊന്നമ്മ ബാബു, സന്ദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. സംഗീതം കൈലാസ് മേനോന്.
