സ്പീക്കറുടെ പരാമർശത്തിന് കണ്ണൂരിലെ ജനങ്ങൾ മറുപടി നൽകും.

ഈ വാർത്ത ഷെയർ ചെയ്യാം

മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന് പി.വി അൻവർ എം.എൽ.എ. മലബാറിൽ ക്രിമിനലുകളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിപദം മുഹമ്മദ് റിയാസിനോ വീണക്കോ നൽകിയെങ്കിലും പിണറായി സ്ഥാനമൊഴിയണമെന്നും അൻവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് നേരെ നിന്ന് സംസാരിക്കാൻ നട്ടെല്ല് ഉള്ള ഒരാളും ഇല്ലെന്നതാണ് സി.പി.എമ്മിന്റെ ശാപം. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. സ്വർണക്കടത്തിലും താൻ ഉന്നയിച്ച ആരോപണങ്ങളിലും ജുഡീഷ്യൽ അന്വേഷണം വേണം. അന്വേഷണം നടത്താൻ വെല്ലുവിളിക്കുകയാണെന്നും പി.വി അൻവർ പറഞ്ഞു.ആരെയും കണ്ടിട്ടല്ല താൻ ഈ ​പോരാട്ടം തുടങ്ങിയത്. ജലീൽ സ്വന്തം കാലിലല്ല നിൽക്കുന്നത്. താൻ സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് വേണ്ടിയാണ് സംസാരിച്ചത്. ആളുകളുടെ മനസ്സ് തനിക്കൊപ്പം ഉണ്ടാവണമെന്ന് മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. ശാരീരികമായി വന്ന് നിൽക്കാൻ പലർക്കും കഴിയില്ലെന്നും പി.വി അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടെയും നിർദേശത്തോടെയുമാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ആർ.എസ്.എസ് മഹത്തായ സംഘടനയെന്ന സ്പീക്കറുടെ പരാമർശത്തിന് കണ്ണൂരിലെ ജനങ്ങൾ മറുപടി നൽകും.

താൻ ഉയർത്തിയ വിഷയങ്ങളിൽ മുഖ്യമന്ത്രി എടുത്തത് നിലവാരം കുറഞ്ഞ നിലപാടാണ്. പാർട്ടി മുഖ്യമന്ത്രിയുടെ നിലപാടിനെ സല്യൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇനി എന്ത് വേണമെന്ന് പാർട്ടി സഖാക്കൾ തീരുമാനിക്കട്ടെയെന്നും പി.വി അൻവർ പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!