തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു.
വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസം പ്രവര്‍ത്തനം ആരംഭിക്കും. വിഴിഞ്ഞത്ത് 1000 കോടി യുടെ വികസനം നടപ്പാക്കും. കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി വിഴിഞ്ഞത്ത് മാരിടൈം ഉച്ചകോടി നടത്തും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.