ചിറയിൻകീഴ് : മരപ്പട്ടിയെ വിഴുങ്ങിയ ശേഷം മയങ്ങിയ പേരും പാമ്പിനെ പിടികൂടി. ചിറയിൻകീഴ് ഇരട്ടക്കലുങ്കു അപ്പോളോ കോളനി എസ് ആർ നിവാസിൽ രാജുവിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
രാജുവിന്റെ വീടിന് മുൻവശത്തെ വരാന്തയിലാണ് മരപ്പട്ടിയെ വിഴുങ്ങി മയക്കത്തിലായ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. 10 വയസ്സ് പ്രായമുള്ള പെരുമ്പാമ്പിന് 15 കിലോയോളം തൂക്കം വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.