തിരുവനന്തപുരം: മലയാള സിനിമയിൽ അഞ്ച് പതിറ്റാണ്ട് നിറഞ്ഞു നിന്ന നടി മല്ലിക സുകുമാരൻ ആദരം. സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് മല്ലികാ വസന്തം @ 50 എന്ന പേരിൽ ഹോട്ടൽ അപ്പോളോ പരിപാടി സംഘടിപ്പിക്കുന്നു.‘ഫ്രണ്ട്‌സ് ആൻഡ് ഫോസ്’ എന്ന വാട്‌സാപ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നടി എന്നതിനൊപ്പം മലയാള സിനിമയുടെ ഭാഗധേയമായി മാറിയ രണ്ട് നടന്മാരുടെ അമ്മ എന്ന നിലയിലും കൂടി മല്ലിക ആദരിക്കപ്പെടുന്നുണ്ട്. സിനിമയിൽ ഉടലെടുത്ത തർക്കങ്ങളെ തുടർന്ന്, സൂപ്പർ – മെഗാ താരങ്ങൾ പോലും എതിർപക്ഷത്തായിട്ടും, 2000ൻ്റെ ആദ്യപകുതിയിൽ സിനിമയിലെത്തിയ പ്രഥ്വിരാജിനെ ചങ്കൂറ്റത്തോടെ നയിച്ച് ഇന്നത്തെ താരപദവിയിലേക്ക് എത്തിച്ചതിൻ്റെ ക്രെഡിറ്റ് ഈ അമ്മക്ക് കൂടി അവകാശപ്പെട്ടതാണ്.
മന്ത്രി പി.രാജീവ് ഉദ്ഘാടനം, ജി.ആർ.അനിൽ അധ്യക്ഷൻ. മല്ലിക സുകുമാരനെ സുരേഷ് ഗോപി പൊന്നാട അണിയിക്കും.
സംവിധായകൻ ഷാജി എൻ.കരുൺ ഉപഹാരം നൽകും. മുഖ്യാതിഥി പന്ന്യൻ രവീന്ദ്രൻ. ഡോ എം.വി.പിള്ള, ബിജു പ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം.ജയചന്ദ്രൻ, ജി.സുരേഷ് കുമാർ, മേനക, ഷാജി കൈലാസ്, ആനി, മജീഷ്യൻ സാമ്രാജ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.