തിരുവനന്തപുരം : പാട്ടിന്റെ ഭാവ ചന്ദ്രികക്ക് പിറന്നാൾ മധുരം..ഭാവം കൊണ്ട് മോഹിപ്പിക്കുന്ന ഗായകൻ
ശാരീരികമായ അസ്വസ്ഥതകൾ ഉള്ളതിനാൽ ഇത്തവണ തൃശ്ശൂരിലെ വീട്ടിൽ വിശ്രമത്തിലാണ് പി. ജയചന്ദ്രൻ.
കുംഭത്തിലെ തിരുവാതിരയാണ് നക്ഷത്രം. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനാൽ ഗുരുവായൂരപ്പനെ തൊഴാൻപോകുന്ന പതിവ് തെറ്റി. ആരോഗ്യം വീണ്ടെടുത്ത് പാടാനായി ഇറങ്ങുമ്പോഴാകാം ആഘോഷങ്ങളെല്ലാമെന്ന് തീരുമാനിക്കുകയായിരുന്നു. ഗുരുവായൂരപ്പനോടുള്ള പ്രാർഥനയാണ് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് ജയചന്ദ്രൻ പറഞ്ഞു.
ഭാവം കൊണ്ട് മോഹിപ്പിക്കുന്ന ഗായകന് എം ജി മ്യൂസിക് അക്കാഡമിയുടെ പിറന്നാൾ ആശംസകൾ അറിയിച്ച് പ്രിസിപ്പൽ ഹെഡ് ഐശ്വര്യാ എസ് കുറുപ്പ്.മലയാളത്തിലെ ഭാവഗായകന്‍ ഏതെന്ന ചോദ്യത്തിന് മലയാളികള്‍ ഒന്നടങ്കം പറയുന്ന ഒരു പേരുണ്ട്…. എം ജയചന്ദ്രന്‍. മലയാളികള്‍ എന്നും മൂളുന്ന പാട്ടുകളില്‍ ജയചന്ദ്രന്റെ പാട്ടുകളുമുണ്ടാകും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം അത്രേമേല്‍ അദ്ദേഹം മലയാളികളുടെ മനസില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്.
‘നിന്റെ നീല വാര്‍മുടിച്ചുരുളിന്റെ
അറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ എന്നും …..
നിന്റെ നാലുകെട്ടിന്റെ
പടിപ്പുര മുറ്റത്ത് ഞാനെന്റെ
മുറികൂടി പണിയിച്ചോട്ടേ’ എന്നും മൂളാത്ത മലയാളികള്‍ ചുരുക്കമാണ്.- എം ജി മ്യൂസിക് അക്കാഡമിയുടെ എല്ലാവിധ ആശംസകളുമെന്ന് ഐശ്വര്യാ എസ് കുറുപ്പ് അറിയിച്ചു.
ജന്മദിനത്തിലുള്ള ഗുരുവായൂർ യാത്ര അമ്മയുള്ള കാലം മുതൽ തുടങ്ങിയതാണെന്ന് ജയചന്ദ്രൻ ഓർക്കുന്നു. ഗുരുവായൂരപ്പനെ തൊഴുത് വന്ന് വീട്ടിൽ ഭാര്യക്കൊപ്പം ഭക്ഷണം കഴിക്കുന്നതാണ് പതിവ്. സമ്മാനങ്ങൾ സ്വീകരിക്കുന്നത് കുറവാണ്. വൈകിട്ടോടെ കേക്കുമായി അടുത്തസുഹൃത്തുക്കൾ എത്തിയാൽ, അവരുടെ സ്‌നേഹസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ആഘോഷങ്ങളിൽ പങ്കുചേരുന്നത്.