19 year old boy died after hit scooter at varkkala

ഈ വാർത്ത ഷെയർ ചെയ്യാം

വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയിൽ നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക് മടങ്ങവേ പുത്തൻചന്ത തടിമില്ലിനു സമീപം വച്ചായിരുന്നു അപകടം. റോഡിന്റെ അരികിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയ ആദിത്യനെ പിന്നിൽ നിന്നും അതിവേഗത്തിൽ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയാണ് മരിച്ച ആദിത്യൻ


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!