പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖവും നറുക്കെ ടുപ്പും 14നു നടക്കും. 2024 ഏപ്രിൽ 1 മുതൽ 6 മാസത്തേക്കുള്ള മേൽശാന്തിയെയാണ് തിരഞ്ഞെടുക്കുന്നത്.
പെരുവനം, ശുകപുരം നമ്പൂതിരി ഗ്രാമങ്ങളിലെ യാഗാധികാരമുള്ളവരാണ് ഗുരുവായൂർ മേൽ ശാന്തിയാകാൻ അപേക്ഷിക്കുന്നത്. ഇക്കുറി 56 അപേക്ഷകൾ ലഭിച്ചു.
തന്ത്രിയുടെ നിർദേശപ്രകാ രം 54 പേർക്ക് കൂടിക്കാഴ്‌ചയ്ക്ക് കത്ത് അയച്ചു. വ്യാഴാഴ്‌ച രാവിലെ മുതൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഭിമുഖത്തിൽ അപേക്ഷകർക്ക് പൂജാകാര്യങ്ങളിലുള്ള പ്രാവീണ്യം ചോദിച്ചറിയും. അർഹരായവരുടെ ലിസ്‌റ്റ് ദേവസ്വത്തിനു നൽകും. ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിഞ്ഞാൽ നമസ്കാര മണ്ഡപത്തിൽ വച്ച് അർഹരായവരുടെ പേര് ഉറക്കെ വായിച്ച് നറുക്ക് വെള്ളിക്കുടത്തിൽ നിക്ഷേപിക്കും. ഇപ്പോഴത്തെ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നറുക്കെടുക്കും.
മേൽശാന്തിയായി തിരഞ്ഞെടു ക്കപ്പെടുന്നയാൾ 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. 31ന് രാത്രി അത്താഴപ്പൂജ കഴി ഞ്ഞാൽ ചുമതലയേൽക്കും. ഏപ്രിൽ 1 മുതൽ 6 മാസക്കാലം ക്ഷേത്രത്തിൽ തന്നെ താമസിച്ചു പുറപ്പെടാ ശാന്തിയായി പൂജാകാ ര്യങ്ങൾ നിർവഹിക്കും.