2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് വിദ്യാ​ഭ്യാസമന്ത്രി വി ശിവൻ കുട്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. കഴിഞ്ഞ വർഷം ജൂലായ് അഞ്ചിനായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!