എറണാകുളം: തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉഗ്ര സ്‌ഫോടനമുണ്ടായി. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പടക്കശാല അനധികൃതമെന്ന് പൊലീസ്. അപേക്ഷിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.പടക്കം കയറ്റിവന്ന ലോറി ഡ്രൈവർ വിഷ്ണു മരിച്ചു,വാഹനത്തിൽ 05 പേർ ഉണ്ടായിരുന്നു.വിഷ്ണു തിരുവനന്തപുരം ഉള്ളൂർ സ്വദേശി.ഒരാളുടെ നില ഗുരുതരം.
300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.പുതിയ കാവ് ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന പടക്കമാണു പൊട്ടിത്തെറിച്ചതെന്നാണു വിവരം. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി.
സ്‌ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു വണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.