ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രാണ് തലവൻ. മെയ് 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ആദ്യഭാഗം വിജയമായതോടെ തലവന്റെ രണ്ടാംഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ചിത്രം ഒ.ടി.ടിയിൽ എത്തുകയാണ്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം സോണി ലിവിൽ സെപ്റ്റംബർ 12നാണ് ചിത്രം എത്തുന്നത്. സെപ്റ്റംബറിൽ ഓണം റിലീസായി ചിത്രമെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.