തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ആള്‍ മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങിയോടി.
തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം.രാവിലെ യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പൂജപ്പുര പൊലീസില്‍ അറിയിച്ചു.ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.