ആരെയും തോൽപ്പിക്കാനല്ലെന്ന് മുഖ്യമന്ത്രി

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ സംസ്ഥാന സർക്കാർ ഡൽഹിയിൽ സംഘടിപ്പിക്കുന്ന സമരം ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ സമരമാണ് നാളെ നടക്കാൻ പോകുന്നത്. അർഹമായത് നേടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും വരേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ 7,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. കേരളത്തെ ബുദ്ധിമുട്ടിക്കുകയെന്ന നിർബന്ധബുദ്ധിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ ലാളനയും മറ്റു ചിലയിടത്ത് പീഡനവുമെന്നതാണ് കേന്ദ്രസർക്കാർ നയം. എൻ.ഡി.എ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന്റെ പീഡനം ഉണ്ടാവുകയാണ്.

ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് ഭരണഘടനവിരുദ്ധമായ നടപടികളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ധനകാര്യ കമീഷൻ ശിപാർശകൾക്ക് വിരുദ്ധമാണ് കേന്ദ്രത്തിന്റെ നടപടികൾ. ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ പ​ങ്കെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!