മർദിച്ച വിവരം പുറത്ത് പറഞ്ഞാൽ വീണ്ടും മർദിക്കുമെന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി.

ഈ വാർത്ത ഷെയർ ചെയ്യാം

പോത്തൻകോട് : അയിരൂപ്പാറയിൽ പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദനം. മൂന്നോളം സഹപാഠികള്‍ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചത്. ജനുവരി 13നാണ് സംഭവം നടന്നത്. മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്.

മർദിച്ച വിവരം പുറത്ത് പറഞ്ഞാൽ വീണ്ടും മർദിക്കുമെന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പറഞ്ഞു. ട്യൂഷൻ സെന്‍ററിൽ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു വിദ്യാർഥിക്ക് മർദനമേറ്റത്. വിദ്യാർത്ഥിയെ മർദ്ധിക്കുന്നത് തടയാൻ പെൺകുട്ടികൾ ശ്രമിക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്.

മർദനത്തിന്‍റെ വീഡിയോ വിദ്യാർഥിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മാതാവ് ബിന്ദു പോത്തൻകോട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബിന്ദുവിന്റെയും വിദ്യാർഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!