അനുറ മാജിക് മിറർ

ഈ വാർത്ത ഷെയർ ചെയ്യാം

മുഖം സ്കാൻ ചെയ്‌ത് ആരോഗ്യ വിവരങ്ങൾ പറയുന്ന എഐ അധിഷ്ഠിതമായ സ്മാർട്ട് കണ്ണാടി വികസിപ്പിച്ച് ന്യൂറലോജിക്‌സ്‌ എന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ കമ്പനി. ‘അനുറ മാജിക് മിറർ’ എന്ന ഈ കണ്ണാടി മുഖത്തെ രക്തപ്രവാഹം വിലയിരുത്തി രക്തസമ്മർദവും ഹൃദ്രോ​ഗസാധ്യതയും അടക്കമുള്ള വിവരങ്ങൾ നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ട്രാന്‍സ്‌ഡെര്‍മല്‍ ഒപ്‌റ്റിക്കല്‍ ഇമേജിങ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നമ്മുടെ മുഖത്തെ രക്തപ്രവാഹം വിലയിരുത്തി ഡേറ്റ ക്ലൗഡിലേക്ക്‌ അയക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗസാധ്യതയും രക്തസമ്മര്‍ദവും മാത്രമല്ല ഫാറ്റി ലിവര്‍ രോഗം, ടൈപ്പ്‌ 2 പ്രമേഹം ഉള്‍പ്പെടെയുള്ള ചയാപചയ പ്രശ്‌നങ്ങളെയും കണ്ണാടി കണ്ടെത്തും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിങ്ങളുടെ പ്രായവും സമ്മര്‍ദത്തിന്റെ തോതും കണ്ണാടി പറഞ്ഞു തരും. കണ്ണാടിക്ക് 21.5 ഇഞ്ച്‌ വലിപ്പമാണ് ഉള്ളത്.

ജിമ്മുകളിലും ക്ലിനിക്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോ​ഗ്യം വിലയിരുത്തുന്ന മറ്റ്‌ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ ഇതൊരു വൈദ്യശാസ്‌ത്ര ഉപകരണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. മേക്കപ്പ്, വെളിച്ചം, കണ്ണാടിക്ക് മുന്നിൽ അനങ്ങാതെ ഇരിക്കുന്നത് ഇതെല്ലാം സ്മാർട്ട് കണ്ണാടിയുടെ വിലയിരുത്തലിനെ സ്വാധീനിക്കാം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!