കരിമ്പിൻ പൂവിൻ്റെ മനോഹാരിത.

ഈ വാർത്ത ഷെയർ ചെയ്യാം

കേരളത്തിൽ മധുരത്തിന്റെ കരിമ്പിൻ പൂക്കളം തീർത്ത് പരുമലയുടെ നദീതീരങ്ങളിൽ വീണ്ടും മധുരം വിളഞ്ഞു. അഞ്ച് ഏക്കറിൽ വിളഞ്ഞ കരിമ്പിൻ്റെ വിളവെടുപ്പ് പരുമലയിൽ നടന്നു.

ഒരു കാലത്ത് പരുമലക്ക് ചുറ്റുമായി 75 ഏക്കറോളം സ്ഥലത്ത് കരിമ്പിൻ കൃഷി ഉണ്ടായിരുന്നു. ഇവിടെ വിളയുന്ന കരിമ്പ് പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് നൽകുകയായിരുന്നു.എന്നാൽ ഷുഗർ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചതോടെ കരിമ്പ് കൃഷിയും ഇല്ലാതായി.

വർഷങ്ങളായി തരിശ് കിടന്ന സ്ഥലത്ത് വീണ്ടും കരിമ്പിൻ പൂവിൻ്റെ മനോഹാരിത പടർന്നു. ഇവിടെ വിളഞ്ഞ കരിമ്പ് ഇത്തവണ പന്തളത്തെ സ്വകാര്യ ചക്ക് കമ്പനിക്കാണ് കൊടുക്കുന്നത്.അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ച് ചക്ക് ഉൾപ്പടെ വാങ്ങി ഇവിടെ തന്നെ ശർക്കര ഉത്പാദിപ്പിക്കുവാനാണ് കർഷകർ ശ്രമിക്കുന്നത്


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!