യാത്രക്കാർക്ക് പ്രത്യേക ഇളവുകളും ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് ഇനി മുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിന് പെരുമാറ്റുന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും ഔദ്യോഗിക മാറ്റം ഇന്നുമുതലാണ് നിലവിൽ വരുന്നത്.

പെരുമാറ്റം ആഘോഷമാക്കുന്നതിന്റെ ഭാഗമായി വിവിധ വിമാനക്കമ്പനികൾ യാത്രാ നിരക്കുകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പെരുമാറ്റൽ ചടങ്ങുകളുടെ ആഘോഷത്തിന്റെ ഭാഗമായി അബുദാബിയിൽ നിന്നും ചില സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് പ്രത്യേക ഇളവുകളും ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 19 നും ജൂണ്‍ 15 നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഇളവുകൾ ലഭിക്കുക. ഈ മാസം 14 നു മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കണം. വിസ് എയറും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 വരെ യാത്രക്കാര്‍ക്കായി വിമാനത്താവളവും വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിലും പ്രത്യേക ഓഫറുകളും നൽകും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!